Breaking News

ഓക്സ്‌ഫോര്‍ഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി നാളെ വീണ്ടും ചേരും.


ഡെൽഹി :  ഓക്സ്‌ഫോര്‍ഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി നാളെ വീണ്ടും ചേരും. ഇന്നലെ സമിതിയുടെ യോഗത്തില്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ധാരണ ആയെങ്കിലും ഫലപ്രാപ്തി സമ്ബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി തിരുമാനിച്ചു. സര്‍ക്കാര്‍ ഒരു ഡോസിന് 250 രൂപ നിരക്കില്‍ ആകും വാക്സീന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ശേഖരിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് ഇംഗ്ലണ്ട് ഇന്നലെ അനുമതി നല്‍കി. വാക്സിന് 62 ശതമാനം മുതല്‍ 90 ശതമാനം വരെ ഫലപ്രാപ്തിയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ബ്രസീലില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ വിദഗ്ധ സമിതി ഇന്ത്യയില്‍ വാക്‌സിന് അനുമതി നല്‍കാന്‍ തിരുമനിച്ചത്.

No comments