Breaking News

'സാറേ എനിക്ക്​ ഭക്ഷണം കഴിക്കാനുള്ള സമയം തരണം, ഞാന്‍ ഭക്ഷണം കഴിച്ചിട്ടിച്ച്‌ മാറിത്തരാം

 


നെയ്യാറ്റിന്‍കര: ഭക്ഷണം കഴിക്കാനുള്ള സമയം അനുവദിച്ചിരുന്നെങ്കില്‍ അഛനും അമ്മക്കും ഈ ഗതിവരില്ലായിരുന്നുവെന്നാണ്​ രാഹുലും രജ്ഞിത്തും കണ്ടവരോടെല്ലാം പറയുന്നത്. വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരോട് നെയ്യാറ്റിന്‍കരയിലെ രാജന്‍ പറഞ്ഞത് 'സാറേ എനിക്ക്​ ഭക്ഷണം കഴിക്കാനുള്ള സമയം തരണം, ഞാന്‍ ഭക്ഷണം കഴിച്ചിട്ടിച്ച്‌ മാറിത്തരാം' എന്നായിരുന്നു. ഇത് കേള്‍ക്കാതെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കോളറില്‍ പിടിച്ച്‌ എഴുന്നേല്‍പ്പിച്ചതോടെയാണ് രാജന്‍ നിയന്ത്രണം നഷ്​ടപ്പെട്ടപോലെ പ്രവര്‍ത്തിച്ചത്​.

ബൈക്കില്‍ ഒഴിക്കുന്നതിനായി വാങ്ങി വെച്ചിരുന്ന പെട്രോള്‍ രാജനും ഭാര്യ അമ്ബിളിയും ശരീരത്തിലൊഴിച്ച്‌ ഭീഷണി മുഴക്കുകയായിരുന്നു.

No comments