യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിന് തുടക്കം കുറിച്ചു
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിന് തുടക്കം കുറിച്ചു. ഫൈസര്‍ ബയോണ്‍ടെക്ക് കൊവിഡ് വാക്‌സിനാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നത്. ശനിയാഴ്ചയാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ എത്തിയത്. വാക്‌സിന്‍ വിതരണം യൂറോപ്യന്‍ യൂണിയന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ ട്വീറ്റില്‍ വ്യക്തമാക്കി.
27 അംഗരാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു. 200 മില്യണ്‍ ഡോസുകളുടെ വിതരണം 2021 സെപ്തംബറോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും ട്വീറ്റില്‍ പറയുന്നു.

No comments