മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍്റ് സ്ഥാനം വേണമെന്ന കോണ്‍ഗ്രസ് ആവശ്യം മുസ്ലീം ലീഗ് അംഗീകരിച്ചില്ല
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍്റ് സ്ഥാനം വേണമെന്ന കോണ്‍ഗ്രസ് ആവശ്യം മുസ്ലീം ലീഗ് അംഗീകരിച്ചില്ല. കഴിഞ്ഞ തവണ പ്രസിഡന്‍്റ്, വൈസ് പ്രസിഡന്‍്റ് സ്ഥാനങ്ങള്‍ മുസ്ലീം ലീഗിനായിരുന്നതിനാല്‍ തല്‍സ്ഥിതി തുടരണമെന്ന നിലപാടില്‍ മുസ്ലീം ലീഗ് ഉറച്ചു നിന്നു. ഇതോടെ കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു.
32 അംഗ ജില്ലാ പഞ്ചായത്തില്‍ മുസ്ലീം ലീഗിന് 21 ഉം കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. ആനക്കയം ഡിവിഷനിലെ അംഗം കെ.റഫീഖയെ പ്രസിഡണ്ട് സ്ഥാനത്തേക്കും ചോക്കാട് ഡിവിഷനിലെ അംഗം ഇസ്മായില്‍ മൂത്തേടത്തെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു

No comments