Breaking News

'വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച്‌ ലോകത്തിലെ ഉന്നതിയിലെത്തിയ താരങ്ങളില്‍ ഒരാളാണ് ഞാന്‍.


  ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് മലയാളിയായ അഞ്ജു ബോബി ജോര്‍ജ്. ലോങ് ജംപിലും ട്രിപ്പില്‍ ജംപിലും മത്സരിച്ചിരുന്ന അഞ്ജു ലോക ചാംപ്യന്‍ഷിപ്പിലുള്‍പ്പെടെ ഇന്ത്യക്ക് മെഡല്‍ നേടികൊടുത്തു.

2003ല്‍ പാരിസില്‍ നടന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ലോങ് ജംപില്‍ അഞ്ജു ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. വേള്‍ഡ് അത്ലറ്റിക് ഫൈനലില്‍ സ്വര്‍ണ്ണം, ഏഷ്യന്‍ ഗെയിംസില്‍ 2002ല്‍ സ്വര്‍ണ്ണം 2006ല്‍ വെള്ളി എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ താരത്തെ തേടിയെത്തി.

ഇപ്പോള്‍ വളരെയേറെ ചര്‍ച്ചയായേക്കാവുന്ന ഒരു കാര്യം പുറത്തുവിട്ടിരിക്കുന്ന ഒരു കാര്യം പുറത്തുവിട്ടിരിക്കുകയാണ് അഞ്ജു.


എനിക്ക് ഒരു വൃക്ക മാത്രമാണുള്ളതെന്നാണ് അഞ്ജു വെളിപ്പെടുത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു കായിക പ്രേമികളെ അമ്ബരപ്പിക്കുന്ന വെളിപ്പെടുത്തല്‍. 'വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച്‌ ലോകത്തിലെ ഉന്നതിയിലെത്തിയ താരങ്ങളില്‍ ഒരാളാണ് ഞാന്‍.മറ്റുപല ശാരീരിക പ്രശ്നങ്ങളും തന്നെ വേട്ടയാടിയിരുന്നു.

വേദന സംഹാരികള്‍ അലര്‍ജിയായിരുന്നു. കാലിനും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഓരോ നേട്ടങ്ങളും സ്വന്തമാക്കിയത്. ഇതിനെ പരിശീലകന്റെ മാജിക്ക് എന്നോ പ്രതിഭയെന്നോ നമുക്ക് വിളിക്കാം.' അഞ്ജു കുറിച്ചിട്ടു.

No comments