കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ നിയമത്തിനെതിരേ നടക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ബി ജെ പിക്ക് താക്കീത് നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ നിയമത്തിനെതിരേ നടക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ബി ജെ പിക്ക് താക്കീത് നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനവിരുദ്ധമായ കാര്‍ഷിക നിയമം പിന്‍വലിക്കുകയോ അല്ലെങ്കില്‍ ബി ജെ പി ഭരണത്തില്‍ നിന്ന് പുറത്തുപോവുകയോ ചെയ്യണമെന്ന് മമത ആവശ്യപ്പെട്ടു. വെസ്റ്റ് മിഡ്നാപൂരില്‍ നടന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
''ഞാന്‍ സിംഗൂരിനെ മറന്നിട്ടില്ല,.. കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു, പശ്ചിമ മിഡ്നാപൂര്‍ ജില്ലയുടെ ആസ്ഥാനമായ മെഡ്നിപൂരില്‍ നടന്ന റാലിയില്‍ വിളവെടുത്ത നെല്ല് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബാനര്‍ജി പറഞ്ഞു.

No comments