Breaking News

കോഹ് ലി ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. ഇനിയുള്ള മൂന്നു ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കും.

 


അഡ്ലെയ്ഡ്:  ഒന്നാം ടെസ്റ്റിലെ തോല്‍വി മറക്കാന്‍ ടീം അംഗങ്ങള്‍ക്ക് ആവേശവാക്കുകള്‍ പകര്‍ന്നു നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. ഇനിയുള്ള മൂന്നു ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കും.

ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവസമയത്ത് കൂടെയുണ്ടാവാനാണ് കോഹ് ലിയുടെ മടക്കം. കോഹ് ലിക്ക് നേരത്തെ ബിസിസിഐ അവധി അനുവദിച്ചിരുന്നു. ആദ്യ ടെസ്റ്റിലെ വന്‍തോല്‍വിയില്‍ മനസ്സു കൈവിടാതെ കളിക്കണമെന്ന് ടീമിനെ പ്രചോദിപ്പിച്ചതിനു ശേഷമാണ് കോഹ് ലിയുടെ മടക്കമെന്ന് ബിസിസിഐ അറിയിച്ചു. അഡ് ലെ യ് ഡിലെ പകല്‍രാത്രി മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിനു പുറത്തായ ഇന്ത്യ എട്ടു വിക്കറ്റിനാണ് മത്സരം തോറ്റത്.

No comments