2028ല്‍ അമേരിക്കയേയും മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തികശക്തിയായി മാറിയേക്കുമെന്ന് പ്രവചനം
ഡെൽഹി : 2028ല്‍ അമേരിക്കയേയും മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തികശക്തിയായി മാറിയേക്കുമെന്ന് പ്രവചനം. ദി സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസേര്‍ച്ചാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവിഡ് മഹാമാരി മൂലം സാഹചര്യം ആകെ മാറിയെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ അരപതിറ്റാണ്ട് മുന്‍പേ ചൈന ലോകസാമ്ബത്തിക ശക്തിയായിത്തീരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 193 രാജ്യങ്ങളുടെ സാമ്ബത്തികവളര്‍ച്ച വിശദമായി പഠനവിധേയമാക്കിയതിനുശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്ബത്തിക മുരടിപ്പില്‍നിന്നും ചൈന അതിവേഗം പുറത്തുവന്നെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന വിലയിരുത്തുന്നു.

No comments