Breaking News

എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി


കൊച്ചി : എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നിയമസഭ തെരഞ്ഞെടുപ്പിനെ ഉമ്മന്‍ ചാണ്ടി നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരാളല്ല കോണ്‍ഗ്രസ്സിനെ നയിക്കുക, കൂട്ടായ നേതൃത്വമാകും പ്രചാരണം നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഐ.സി.സി അധ്യക്ഷയ്ക്ക് കൈമാറിയിട്ടുണ്ട്.


ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാന്‍ ആകുന്നത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എം.എം ഹസ്സനെതിരെ കത്ത് ലഭിച്ചിട്ടില്ലന്നും താരിഖ് അന്‍വര്‍ പ്രതികരിച്ചു.

No comments