Breaking News

നെയ്യാറ്റിന്‍കരയില്‍ ദാരുണ സംഭവമുണ്ടായ തര്‍ക്കഭൂമി വ്യവസായി ബോബി ചെമ്മണ്ണൂരിന് വിറ്റത് ശരിയായ രേഖകള്‍ വെച്ച്‌ തന്നെയാണെന്ന് പരാതിക്കാരിയായ വസന്ത.

 


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ദാരുണ സംഭവമുണ്ടായ തര്‍ക്കഭൂമി വ്യവസായി ബോബി ചെമ്മണ്ണൂരിന് വിറ്റത് ശരിയായ രേഖകള്‍ വെച്ച്‌ തന്നെയാണെന്ന് പരാതിക്കാരിയായ വസന്ത. സ്ഥലത്തിന്റെ എല്ലാ മരഖകളും തന്റെ പക്കലുണ്ട്. വില്ലേജ് ഓഫീസില്‍ പോയി പരിശോധിച്ചാല്‍ അറിയാം, സ്ഥലം വിറ്റതിന് അമ്ബതിനായിരം രൂപ അഡ്വാന്‍സും വാങ്ങിയെന്നും വസന്ത പറഞ്ഞു.

കോളനി നിയമപ്രകാരം ഒരാള്‍ക്ക് പട്ടയം കൊടുക്കുമ്ബോള്‍ ആദ്യ ഉടമയുടെ പേരിലാണ് കൊടുക്കുക. എന്നാല്‍ പട്ടയം ആര്‍ക്ക് വേണമെങ്കിലും ക്രയവിക്രയം ചെയ്യാം. ആ തര്‍ക്കഭൂമിക്ക് പട്ടയമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി തണ്ടപ്പേരും പോക്കുവരവും നികുതിയുമെല്ലാം എന്റെ പേരിലാണ്.

സുകുമാരന്‍ നായര്‍ എന്നയാളൂടെ പേരിലായിരുന്നു സ്ഥലം, അത് സുഗന്ധി എന്ന സ്ത്രീ വാങ്ങി, സുഗന്ധിയുടെ മകളുടെ കല്യാണ ആവശ്യത്തിന് താന്‍ പണം നല്‍കി, തുടര്‍ന്ന് സ്ഥലം എന്റെ പേരിലാകുകയായിരുന്നുവെന്നും വസന്ത പറഞ്ഞു.

No comments