ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഭീതിയ്ക്കിടെ യു.കെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു
ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഭീതിയ്ക്കിടെ യു.കെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു.246 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്ന് ഡല്‍ഹിയിലെത്തും.
വിമാനസര്‍വീസ് പുനരാരംഭിക്കുന്നതോടെ പ്രതിദിനം 30 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ഇതില്‍ 15 എണ്ണം ഇന്ത്യന്‍ വിമാനകമ്ബനികളുടെ സര്‍വീസുകളാവും. ജനുവരി 23 വരെ ഈ നില തുടരുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.
ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യയു.കെ. വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്. അതിവേഗം പടരുന്ന ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

No comments