ഭരണസമിതിയില്‍ നിന്നും ആര്‍എസ്‌എസ്-ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
വാഷിംഗ്ടണ്‍: തന്റെ ഭരണസമിതിയില്‍ നിന്നും ആര്‍എസ്‌എസ്-ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതുവരെ തന്റെ ഭരണസമിതിയില്‍ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ ബൈഡന്‍ ഉള്‍പ്പെടുത്തിയിരുന്നു. ബൈഡന്റെ ഭരണകൈമാറ്റ ടീമിനോട് മതനിരപേക്ഷ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍, സംഘപരിവാര്‍ ബന്ധമുള്ളവരെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതുപ്രകാരമാണ്, അമേരിക്കന്‍ പ്രസിഡന്റ് ഇവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സൊണാല്‍ ഷാ, അമിത് ജാനി എന്നിവരാണ് ബൈഡന്‍ ഭരണസമിതിയില്‍ നിന്നും പുറത്തായിരിക്കുന്നതെന്ന് ഇന്ത്യന്‍ മാദ്ധ്യമമായ 'ദ ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്യുന്ന.

No comments