Breaking News

തെരഞ്ഞെടുപ്പില്‍ പരമ്ബരാഗത മേഖലകളിലെ വോട്ട് ചോര്‍ച്ച പരിശോധിക്കാന്‍ സി.പി.എം തീരുമാനം.


 തെരഞ്ഞെടുപ്പില്‍ പരമ്ബരാഗത മേഖലകളിലെ വോട്ട് ചോര്‍ച്ച പരിശോധിക്കാന്‍ സി.പി.എം തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടക്കും. ബി.ജെ.പിക്ക് വോട്ട് വര്‍ധനയുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലെങ്കിലും ചിലയിടങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

ആറ്റിങ്ങല്‍, വര്‍ക്കല, പന്തളം എന്നിവിടങ്ങളിലെ ബി.ജെ.പി മുന്നേറ്റവും പരിശോധിക്കും. 98 നിയമസഭ സീറ്റുകളില്‍ എല്‍.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെന്ന് സെക്രട്ടേറിയറ്റ്. എല്‍.ഡി.എഫിന് 42 ശതമാനത്തില്‍ അധികം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 37 ശതമാനം വോട്ട് കിട്ടി.

No comments