Breaking News

'ജാഡ കാണിക്കുന്നത്​ കണ്ടില്ലെ, കൊടുക്ക​ട്ടെ ഞാനൊന്ന്​'-

  


മുംബൈ: മുന്‍ ഇന്ത്യന്‍ താരം എസ്​. ശ്രീശാന്ത്​ വിലക്കിന്​ ശേഷം ക്രിക്കറ്റി​േലക്ക്​ മടങ്ങിയെത്തിയ മത്സരമെന്ന നിലയിലാണ്​ സയിദ്​ മുഷ്​താഖ്​ അലി ട്രോഫിയിലെ കേരളം-പുതുച്ചേരി മത്സരം ശ്രദ്ധാകേന്ദ്രമായത്​. മത്സരത്തില്‍ ഒരു വിക്കറ്റുമായി ശ്രീ മടങ്ങിവരവ്​ അവിസ്​മരണീയമാക്കി. എന്നാല്‍ ഇതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്ന ഒരു ഡയലോഗുണ്ട്​. 'ജാഡ കാണിക്കുന്നത്​ കണ്ടില്ലെ, കൊടുക്ക​ട്ടെ ഞാനൊന്ന്​'-എന്നതാണത്​.

ബാറ്റിങ്ങിനിടെ കേരള ടീം നായകന്‍ സഞ്​ജു സാംസണിന്‍റെ സംസാരമാണ്​ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്​. നോണ്‍സ്​ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സചിന്‍ ബേബിയോടായിരുന്നു​ സഞ്​ജുവിന്‍റെ ചോദ്യം​.

No comments