Breaking News

കോവിഡ്​ മാനദണ്ഡം ലംഘിച്ച ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങളായ രോഹിത്​ ശര്‍മ്മ, ശുഭ്​മാന്‍ ഗില്‍, പൃഥ്വി ഷാ, റിഷഭ്​ പന്ത്, നവ്​ദീപ്​ സൈനി​ എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

 


മെല്‍ബണ്‍: കോവിഡ്​ മാനദണ്ഡം ലംഘിച്ച ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങളായ രോഹിത്​ ശര്‍മ്മ, ശുഭ്​മാന്‍ ഗില്‍, പൃഥ്വി ഷാ, റിഷഭ്​ പന്ത്, നവ്​ദീപ്​ സൈനി​ എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആസ്​ട്രേലിയന്‍ പര്യടനത്തിനിടെ കറങ്ങാനിറങ്ങിയ താരങ്ങള്‍ മെല്‍ബണിലെ ഒരു റസ്റ്ററന്‍റില്‍ വെച്ച്‌​ കോവിഡ്​ നിയന്ത്രണങ്ങള്‍ ലംഘിച്ച സംഭവം പുറത്തുവരുന്നത്​ ഒരു ആരാധകന്‍ പകര്‍ത്തിയ വിഡിയോയിലൂടെയായിരുന്നു.

താരങ്ങള്‍ ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകള്‍ ലംഘിച്ചതി​െന്‍റ പേരില്‍ ബിസിസിഐയും ആസ്ട്രേലിയന്‍ ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ആ​സ്‌​ട്രേ​ലി​യ​ന്‍, ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ളി​ക്കാ​രെ ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

No comments