Breaking News

സ്​ഥലത്തിന്​ അവകാശവാദം ഉന്നയിച്ച വസന്ത കബളിപ്പിച്ചതാണെന്ന്​ കുടിയൊഴിപ്പിക്കലിനിടെ ദാരുണമായി മരിച്ച രാജന്‍ -അമ്ബിളി ദമ്ബതികളുടെ മക്കള്‍

 


നെയ്യാറ്റിന്‍കര: തങ്ങള്‍ക്ക്​ വേണ്ടി ഭൂമി വിലകൊടുത്തുവാങ്ങിയ ബോബി ചെമ്മണ്ണൂരിനെ സ്​ഥലത്തിന്​ അവകാശവാദം ഉന്നയിച്ച വസന്ത കബളിപ്പിച്ചതാണെന്ന്​ കുടിയൊഴിപ്പിക്കലിനിടെ ദാരുണമായി മരിച്ച രാജന്‍ -അമ്ബിളി ദമ്ബതികളുടെ മക്കള്‍. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന മണ്ണ്​ വാങ്ങിയ ബോബിയുടെ സന്‍മനസ്സിന്​ നന്ദിയുണ്ടെന്നും എന്നാല്‍ അ​േദ്ദഹത്തില്‍നിന്ന്​ ഭൂമി വാങ്ങാന്‍ താല്‍പര്യമില്ലെന്നും മക്കളായ രഞ്​ജിത്തും രാഹുലും വ്യക്​തമാക്കിയിരുന്നു.

''വ്യാജപട്ടയം കാണിച്ചാണ് വസന്ത എല്ലാവരെയും കബളിപ്പിക്കുന്നത്. സര്‍വെ നമ്ബര്‍ പരിശോധിക്കുമ്ബോള്‍ അറിയാന്‍ സാധിക്കും. കോടതിയെയും വസന്ത തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്​.

No comments