വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചി സാമൂഹ്യവിരുദ്ധസംഘമാണെന്ന് മന്ത്രി ജി.സുധാകരന്‍
കൊച്ചി: വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചി സാമൂഹ്യവിരുദ്ധസംഘമാണെന്ന് മന്ത്രി ജി.സുധാകരന്‍. കണ്ടുകൊണ്ട് നില്‍ക്കുന്നവര്‍ക്കും കുറ്റം പറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും. എഞ്ചിനീയര്‍മാരാണ് എപ്പോള്‍ പാലം തുറക്കണം എന്ന് തീരുമാനിക്കുന്നത്. അതല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
സംഭവത്തിന് പിന്നില്‍ മാഫിയയാണ്. ഗൂഢാലോചനയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം. പാലം തുറന്നുകൊടുത്ത സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. അന്വേഷണം വേണമെന്നും മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി.

No comments