കോട്ടയം ജില്ലയില്‍ 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോട്ടയം : ജില്ലയില്‍ 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 502 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പുതിയതായി 4792 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 225 പുരുഷന്‍മാരും 231 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 287 പേര്‍ രോഗമുക്തരായി. 4935 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 75804 പേര്‍ കോവിഡ് ബാധിതരായി. 70681 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18997 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

No comments