Breaking News

2019-20 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനംനടത്തിയ ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു


 തിരുവനന്തപുരം | 2019-20 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനംനടത്തിയ ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിനാണ് മികച്ച ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി. ട്രോഫിക്കൊപ്പം 25 ലക്ഷം രൂപ ധനസഹായവും സാക്ഷ്യപത്രവും ലഭിക്കും. യഥാക്രമം പാലക്കാട് ജില്ലയിലെ വെള്ളിനേഴി, കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹമായി. രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

കൊല്ലം ജില്ലയിലെ മുഖത്തലയാണ് ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത്.

No comments