Breaking News

ചാമ്ബ്യന്‍സ് ലീഗില്‍ എഫ്സി പോര്‍ട്ടോയെ നേരിടാന്‍ ഇന്നിറങ്ങുന്ന യുവന്റസിന് തിരിച്ചടി.


 സ്‌പൈൻ : ചാമ്ബ്യന്‍സ് ലീഗില്‍ എഫ്സി പോര്‍ട്ടോയെ നേരിടാന്‍ ഇന്നിറങ്ങുന്ന യുവന്റസിന് തിരിച്ചടി. പ്രതിരോധ താരം ലിയൊനാര്‍ഡോ ബൊണൂചിക്കാണ് പരിശീലനത്തിനിടെ പരിക്കേറ്റത്. ഇറ്റലിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ 20 ദിവസത്തോളം താരം കളത്തിന് പുറത്തിരിക്കേണ്ടി വരും.

ചാമ്ബ്യന്‍സ് ലീഗ് പോരാട്ടത്തിനായി പോര്‍ച്ചുഗല്ലിലേക്ക് യുവന്റസിനൊപ്പം ബൊണൂചിയും യാത്ര ചെയ്തിരുന്നു. ക്വാഡ്രാഡോ, ആര്‍തര്‍ മെലോ എന്നിവര്‍ക്ക് പിന്നാലെയാണ് ബൊണൂചിയും പരിക്കേറ്റ് പുറത്തിരിക്കുന്നത്.

അതേ സമയം പരിശീലകന്‍ ആന്ദ്രെ പിര്‍ലോയ്ക്ക് ഡിലിറ്റ്,ഡെമിറാള്‍, കെയ്ല്ലിനി എന്നിവര്‍ ഓപ്ഷനായിട്ടുണ്ട്. ഇറ്റലിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ മൊറാട്ടയും വെസ്റ്റണ്‍ മക്കെന്നിയും പൂര്‍ണമായും മാച്ച്‌ ഫിറ്റ്നസ് നേടിയിട്ടില്ല.

No comments