ബഹ്റൈനില്‍ 777 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
ബഹ്റൈൻ : ബഹ്റൈനില്‍ 777 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 279 പേര് പ്രവാസികളാണ്. 481 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും 17 പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നത്. നിലവില്‍ 7711 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 92ഉം 67ഉം വയസ്സുള്ള സ്വദേശി പുരുഷന്മാരാണ് മരിച്ചത്.
പുതുതായി 704 പേര് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,08,353 ആയി ഉയര്‍ന്നു. 2,68,273 പേര് ഇതുവരെ വാക്സിന് സ്വീകരിച്ചു.

No comments