Breaking News

മന്ത്രി സ്ഥാനം ഉറപ്പാക്കാന്‍ പാലാസീറ്റ് കൈവിട്ടുകളയണമെന്ന് മന്തി എ.കെ. ശശീന്ദ്രന്‍

 


തിരുവനന്തപുരം: ഭരണത്തുടര്‍ച്ച ലഭിക്കുകയാണെങ്കില്‍ തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കാന്‍ പാലാസീറ്റ് കൈവിട്ടുകളയണമെന്ന് മന്തി എ.കെ. ശശീന്ദ്രന്‍ കണക്ക് കൂട്ടിയതായി മാണി സി കാപ്പന്‍ എം.എല്‍.എ. പാലാസീറ്റ് എന്‍.സി.പിക്ക് നിഷേധിക്കുമെന്ന് എ.കെ. ശശീന്ദ്രനടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നു. താന്‍ പുറത്ത് പോകണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നെന്നും കാപ്പന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജോസ് കെ. മാണിയെ പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് എല്‍.ഡി.എഫിലേക്ക് കൊണ്ടുവന്നത്. എന്‍.സി.പി. ജയിച്ച സീറ്റുകളില്‍ ഒന്ന് കൊടുക്കണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

No comments