Breaking News

ഒമാനില്‍ 358 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

 


മസ്‌കത്ത്: ഒമാനില്‍ 358 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച്‌ രാജ്യത്ത് പുതിയതായി മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേര്‍ കൂടി രോഗമുക്തരായിരിക്കുന്നു.

അതേസമയം രാജ്യത്ത് ഇതുവരെ 1,42,527 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,33,138 പേരും രോഗമുക്തരായിട്ടുണ്ട്. 1583 പേരാണ് കൊവിഡ് ബാധിച്ച്‌ രാജ്യത്ത് ആകെ മരിച്ചിരിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 188 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

No comments