Breaking News

പൂ​ര്‍​ണ​മാ​യും ഇ​ന്ത്യ​യി​ല്‍ വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ന്‍ 81 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്


 ന്യൂ​ഡ​ല്‍​ഹി: പൂ​ര്‍​ണ​മാ​യും ഇ​ന്ത്യ​യി​ല്‍ വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ന്‍ 81 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്. മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭാ​ര​ത് ബ​യോ​ടെ​കി​ന്‍റെ അ​വ​കാ​ശ​വാ​ദം. കൊ​റോ​ണ വൈ​റ​സ് യു​കെ വ​ക​ഭേ​ദ​ത്തി​നെ​തി​രെ​യും ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.


ആ​കെ മ​രു​ന്നു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​വ​രി​ല്‍ 43 പേ​രി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ത്ത വോ​ള​ന്‍റി​യ​ര്‍​മാ​രി​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​ന് കോ​വാ​ക്സി​നും മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ന് വാ​ക്സി​ന്‍ എ​ന്ന പേ​രി​ല്‍ പ്ലാ​സി​ബോ​യും ന​ല്‍​കു​ന്ന ഡ​ബി​ള്‍ ബ്ലൈ​ന്‍​ഡ​ഡ് പ​രീ​ക്ഷ​ണ രീ​തി​യാ​ണ് ന​ട​ത്തി​യ​ത്.

No comments