പുതുച്ചേരി തിരഞ്ഞെടുപ്പ്
ചെന്നൈ : നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലും നടക്കാനിരിക്കുന്ന കടുത്ത പോരാട്ടത്തിലേക്കാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇവയ്ക്കൊപ്പം തന്നെ ഏപ്രില്‍ 6ന് ഒറ്റഘട്ടമായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് പുതുച്ചേരിയിലേക്കുള്ള ദേശീയ ശ്രദ്ധ താരതമ്യേന കുറവാണ്. പുതുച്ചേരി നിയമസഭയിലുള്ള ആകെ 33 അംഗങ്ങളില്‍ 30 പേരെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത്.
കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ പാര്‍ട്ടികളുടെ കൈകളിലായിരുന്നു ഇത്രയും കാലം മാറി മാറി പുതുച്ചേരിയുടെ ഭരണത്തിന്റെ താക്കോല്‍. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസും ദ്രാവിഡ പാര്‍ട്ടികളും തമ്മില്‍ സഖ്യം ചേര്‍ന്നും പുതുച്ചേരിയെ നയിച്ചു.

No comments