Breaking News

എന്തുകൊണ്ടിത് നേരത്തേ പറഞ്ഞില്ല..?? രാഹുല്‍ ഗാന്ധിയോട് ജ്യോതിരാദിത്യ സിന്ധ്യ..!! കോൺഗ്രസിലേക്ക് മടങ്ങി വരാൻ സിന്ധ്യ..??

 


ന്യൂഡല്‍ഹി: ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയാകുമായിരുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി സിന്ധ്യ. ഇത് മുമ്ബ് പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ ഒരു സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ലെന്ന് സിന്ധ്യ പറഞ്ഞു. നിലവില്‍ സിന്ധ്യ ബിജെപിയില്‍ ബാക്ക്‌ബെഞ്ചിലാണെന്ന രാഹുലിന്റെ പരിഹസത്തിന് പിന്നാലെയാണ് മറുപടിയുമായി സിന്ധ്യ രംഗത്തെത്തിയത്.


രാഹുല്‍ ഗാന്ധി ഇപ്പോള്‍ പറയുന്നത് ഞാന്‍ കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ പറഞ്ഞിരുന്നതെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു.


ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയായായേനെ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.


സിന്ധ്യ ബിജെപിയില്‍ ബാക്ക് ബെഞ്ചിലാണെന്നും പാര്‍ട്ടിയിലെ യുവ പ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ ആരോപിച്ചിരുന്നു. ബിജെപിയില്‍ നിന്നുകൊണ്ട് സിന്ധ്യ ഒരിക്കലും മുഖ്യമന്ത്രിയാവില്ല. അതിനുവേണ്ടി അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്നും ഇത് വേണമെങ്കില്‍ എഴുതിവെച്ചുകൊള്ളൂവെന്നും രാഹുല്‍ പ്രസ്താവിക്കയുണ്ടായി.


കഴിഞ്ഞവര്‍ഷമാണ് കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിനൊപ്പം 20 എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ വീണതും സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതും.

No comments