മുല്ലപ്പള്ളി തീര്‍ത്ത് പറഞ്ഞു; മത്സരിക്കാനില്ല..!! അടഞ്ഞ അധ്യായമെന്ന് സുധാകരൻ..!! മുല്ലപ്പള്ളിയെ ആരും..
കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താനെത്തുമെന്ന ചര്‍ച്ച അടഞ്ഞ അധ്യായമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ച സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.
താന്‍ പ്രായോഗിക രാഷ്ട്രീയക്കാരനാണ്. കാര്യങ്ങള്‍ താന്‍ തിരിച്ചറിയുന്നുണ്ട്. മുല്ലപ്പള്ളിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെങ്കില്‍ പാര്‍ട്ടി അങ്ങനെയൊരു തീരുമാനം അടിച്ചേല്‍പ്പിക്കില്ല.- സുധാകരന് വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച എ.വി.ഗോപിനാഥിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചു വന്ന ശേഷമുണ്ടാകുമെന്ന് സുധാകരന് അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഹൈക്കമാന്‍ഡ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാലും മത്സരിക്കില്ലേ എന്ന ചോദ്യത്തിന് കാര്യങ്ങളൊക്കെ നേതൃത്വത്തെ അറിയിച്ച ശേഷമല്ലേ നിങ്ങളോട് സംസാരിക്കുന്നത് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടാകും അദ്ദേഹം മത്സരിക്കുന്നതെന്നും ജയിച്ചാല്‍ സ്ഥാനം ഒഴിയുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

No comments