യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി.
ഐഫോണ്‍ വിഷയം സിപിഎമ്മിന് തലവേദനയാവുകയാണ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.
ഐഎംഇഐ നമ്ബര്‍ വഴിയാണ് സിംകാര്‍ഡ് കണ്ടത്തിയത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1.13 ലക്ഷം രൂപയായിരുന്നു വില.
കോണ്‍സല്‍ ജനറലിന് നല്‍കിയെന്ന് അവകാശപ്പെടുന്ന ഫോണ്‍ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്നും അന്വേഷിക്കും. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം പരിഹാസവുമായി രംഗത്തെത്തി.
'രമേശ് ചെന്നിത്തല കൊണ്ടുപോയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാടി നടന്ന സന്തോഷ് ഈപ്പന്‍്റെ കൈക്കൂലി ഐ ഫോണ്‍ കോടിയേരിയുടെ തലയിണക്കടിയില്‍ നിന്ന് കസ്റ്റംസ് പൊക്കിയിരിക്കുന്നു.

No comments