റിബല്‍ ഭീഷണിയുയര്‍ത്തിയ എ വി ഗോപിനാഥിനെ കെപിസിസിയോട് അടുപ്പിച്ച് കെ സുധാകരന്‍
പാലക്കാട്: റിബല്‍ ഭീഷണിയുയര്‍ത്തിയ എ വി ഗോപിനാഥിനെ കെപിസിസിയോട് അടുപ്പിച്ച് കെ സുധാകരന്‍. അനുയോജ്യമായ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരന്‍ ഗോപിനാഥിനെ അറിയിച്ചു. ഇതോടെ പാലക്കാട്ടെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹാരത്തിലേക്ക് നീങ്ങുകയാണ്.
പെരിങ്ങോട്ടുകുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലാണ് ചര്‍ച്ച നടന്നത്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വിഎസ് വിജയരാഘവന്‍, കെ അച്യുതന്‍, വി സി കബീര്‍, കെ എ ചന്ദ്രന്‍ എന്നിവരും വീട്ടിലെത്തിയിരുന്നു. പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ കരുത്തരായ നേതാക്കളിലൊരാളാണ് ഗോപിയെന്ന് കെ സുധാകരന്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.

No comments