അരൂരില്‍ ഷാനിമോള്‍ Vs ദലീമ..!! ആര് ജയിക്കും..??
ആലപ്പുഴ: അരൂര്‍ മണ്ഡലത്തില്‍ വനിതകള്‍ തമ്മിലുള്ള പോരാട്ടത്തിന് സാധ്യതയേറുന്നു. സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റും ഗായികയുമായ ദലീമ ജോജോയായിരിക്കും സിപിഎം സ്ഥാനാര്‍ഥി.
കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ അരൂര്‍ മണ്ഡലം ഷാനിമോള്‍ ഇടതുപക്ഷത്തുനിന്നു പിടിച്ചടക്കുകയായിരുന്നു. അട്ടിമറി വിജയം നേടിയ ഷാനിമോള്‍ ഇക്കുറിയും പോരാടാനൊരുങ്ങുന്പോള് ദലീമയെ പരീക്ഷിച്ച് മണ്ഡലം പിടിച്ചെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം.
അരൂരില്‍നിന്നു രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദലീമയുടെ സാന്നിധ്യം വിജയസാധ്യത കൂട്ടുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. ഷാനിമോള്‍ മണ്ഡലത്തില്‍ സജീവ പ്രചാരണം തുടങ്ങിക്കഴിഞ്ഞു

No comments