സിപിഎമ്മിന്‍റെ അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും
കൊച്ചി : സിപിഎമ്മിന്‍റെ അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വലിയ പരിഗണന നല്‍കുന്നതാണ് പട്ടികയെങ്കിലും ആശങ്കകളും കുറവല്ല. ഉറപ്പായും വിജയിക്കാവുന്ന പല മണ്ഡലങ്ങളിലും സിറ്റിംഗ് എംഎല്‍എമാര്‍ മാറിയാല്‍ വിജയ സാധ്യത ഇല്ലാതാക്കുമെന്നാണ് ആശങ്ക. കീഴ്ഘടകങ്ങളുടെ വികാരം കൂടി പരിഗണിച്ചാകും അന്തിമ പട്ടിക.
രണ്ട് ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി വിജയിച്ചവരെ മുഖം നോക്കാതെ ഒഴിവാക്കിയാണ് സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥിപ്പട്ടിക. എന്നാല്‍ ജില്ലാ ഘടകങ്ങളും സാധാരണ പ്രവര്‍ത്തകരും ആശങ്കയോടെയാണ് പട്ടികയെ കാണുന്നത്. അമ്ബലപ്പുഴ, ആലപ്പുഴ, പൊന്നാനി, അരൂര്‍, അരുവിക്കര, ഷൊര്‍ണൂര്‍ തുടങ്ങി പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട്.

No comments