Breaking News

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ മുസ്ലീം ലീഗ്.


 കോഴിക്കോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ മുസ്ലീം ലീഗ്. 27 മണ്ഡലങ്ങളില്‍ 25 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കുറി വനിതാ സ്ഥാനാര്‍ത്ഥിയും ലീഗ് പട്ടികയില്‍ ഇടം പിടിച്ചു. 1996-നു ശേഷം 25 വര്‍ഷങ്ങള്‍ചചക്കു ശേഷമാണഅ ലീഗ് വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരരംഗത്തിറക്കുന്നത്. ഇതോടെ കോഴിക്കോട് സൗത്തില്‍ ലീഗിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് മത്സരിക്കും. കുന്നമംഗലത്ത് യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കുക കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയാണ്.

ലീഗിന് അധികമായി നല്‍കുന്ന സീറ്റില്‍ അനിശ്ചിതത്വം തുടരുന്നതിനാലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത്.

No comments