ഉമ്മന്‍ ചാണ്ടിയോ..?? ചെന്നിത്തലയോ..?? നേമം പിടിക്കാന്‍ കോണ്‍ഗ്രസ്; ഡല്‍ഹിയില്‍ തകൃതിയായ ചര്‍ച്ച..!! സർപ്രൈസ്..
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തന്നെ ഇറക്കി നേമം മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്. നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം തേടി. ഉമ്മന്‍ ചാണ്ടി മത്സരിക്കാന്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയോ കെ. മുരളീധരന് എംപിയെയോ സ്ഥാനാര്‍ഥിയാക്കാനും ആലോചന നടക്കുന്നുണ്ട്.
നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.
നേമത്ത് മത്സരിക്കാന്‍ തയാറാണെന്ന് കെ. മുരളീധരന് അറിയിച്ചു. എന്നാല്‍ ഒരു എംപിക്ക് ഇളവ് നല്കിയാല് കൂടുതല്‍ പേര് ഇളവ് ചോദിക്കുമെന്ന ആശങ്കയും ഹൈക്കമാന്ഡിനുണ്ടെന്നാണ് വിവരം.
കഴിഞ്ഞ തവണ ബിജെപിയുടെ ഒ. രാജഗോപാല്‍ നേമം സീറ്റ് സ്വന്തമാക്കിയതോടെ കോണ്‍ഗ്രസ് വലിയ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. ഇത്തവണ നേമം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സിറ്റിംഗ് എംഎല്‍എയായ ഒ. രാജഗോപാലിനു പകരം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് ബിജെപിക്കുവേണ്ടി ജനവിധി തേടുന്നത്.

No comments