ചാക്കോടയുടെ രാജി ഒഴിവാക്കേണ്ടതായിരുന്നു വെന്ന് കെ മുരളീധരന്‍ എംപി.
പി സി ചാക്കോടയുടെ രാജി ഒഴിവാക്കേണ്ടതായിരുന്നു വെന്ന് കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ രാജി ദോഷം ചെയ്യുമെന്നും മുരളീധരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസിന് കേരളത്തില്‍ ജയിക്കാനുള്ള സാഹചര്യമാണ് ഉള്ളതെന്നനും വിഷയം തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചാക്കോ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

No comments