Breaking News

നേതാക്കൾ ഡൽഹിയിൽ നിർണായക ചർച്ചകൾ നടത്തുമ്പോൾ പാലക്കാട് നിന്ന് വിരട്ടിയും വിലപേശിയും എ.വി. ഗോപിനാഥ്..!! ഒരു പഞ്ചായത്ത് അധികാരം വെച്ച്..

 


പാ​ല​ക്കാ​ട്: പു​നഃ​സം​ഘ​ട​ന​യി​ലൂ​ടെ മാ​ത്ര​മേ പാ​ര്‍​ട്ടി​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​ര​മു​ണ്ടാ​കു​യു​ള്ളൂ​വെ​ന്നും മ​റി​ച്ചു​ള്ള ഒ​രു തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പാ​ല​ക്കാ​ട് മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​വി. ഗോ​പി​നാ​ഥ്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ കാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തീ​രു​മാ​നം അ​നു​കൂ​ല​മ​ല്ലെ​ങ്കി​ല്‍ മ​റി​ച്ച്‌ ചി​ന്തി​ക്കേ​ണ്ടി​വ​രു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‌ അ​ദ്ദേ​ഹം അ​ന്ത്യ​ശാ​സ​നം ന​ല്‍​കി.


താ​ന്‍ ഉ​യ​ര്‍​ത്തി​യ പ്ര​ശ്ന​ങ്ങ​ള്‍ വ​ഷ​ളാ​ക്കാ​നും ത​ന്നെ അ​പ​മാ​നി​ക്കാ​നും പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ല്‍​നി​ന്നു ശ്ര​മ​മു​ണ്ടാ​യ​താ​യും ഗോ​പി​നാ​ഥ് ആ​രോ​പി​ച്ചു.


ക​ഴി​ഞ്ഞ​ദി വ​സം ഉ​മ്മ​ന്‍​ചാ​ണ്ടി വി​ളി​ച്ചു സം​സാ​രി​ച്ചു. അ​ദ്ദേ​ഹം ഇ​ട​പെ​ട്ട​തോ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.


എ​ന്തു തീ​രു​മാ​ന​മെ​ടു​ത്താ​ലും ഒ​പ്പ​മു​ണ്ടാകു​മെ​ന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. പെ​രി​ങ്ങോ​ട്ടു​കു​ര്‍​ശി​യി​ലെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പെ​രി​ങ്ങോ​ട്ടു​കു​ര്‍​ശി യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.

No comments