Breaking News

കേരള കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ


 കുറ്റ്യാടി സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ജോസ് കെമാണി. കേരള കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

'നേതൃത്വത്തിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ഈ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കില്ലല്ലോ. കുറ്റ്യാടിയില്‍ പ്രദേശിക നേതൃത്വവുമായി സംസാരിക്കുകയാണ്. പ്രശ്‌ന പരിഹരമുണ്ടായാല്‍ സ്ഥാനാര്‍ത്ഥി ഇഖ്ബാല്‍ തന്നെയായിരിക്കും.' എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായതോടെയാണ് പ്രദേശിക തലത്തില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നത്.

No comments