വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാര്‍മ്മിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കൊച്ചി: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനവിനെതിരെ മാര്‍ച്ച് 2 ന് നടക്കുന്ന വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാര്‍മ്മിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വ്യവസായ സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

No comments