Breaking News

ആറ്റിങ്ങലിൽ തോറ്റ സമ്പത്ത് വീണ്ടും തെരഞ്ഞെടുപ്പ് ഗോധയിലേക്ക്‌..!! ഡൽഹിയിലെ പ്രത്യക ക്യാബിനറ്റ് പദവി രാജിവച്ചു.. മോഹം..


 നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആറ്റിങ്ങല്‍ മുന്‍ എം പി അഡ്വ. എ. സമ്ബത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു. ഡല്‍ഹി കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്ബത്ത് ചുമതല വഹിച്ചിരുനത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് രാജി.


എ കെ ജി സെന്ററിലെത്തി തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് സമ്ബത്ത് സ്ഥാനം ഒഴിഞ്ഞത്. ക്യാബിനറ്റ് പദവിയില്‍ ഡല്‍ഹിയില്‍ സമ്ബത്തിനെ നിയമിച്ചത് നേരത്തെ വന്‍ രാഷ്ട്രീയ വിവാദമായിരുന്നു.


2019 ഓഗസ്റ്റ് 13 നായിരുന്നു സമ്ബത്ത് ചുമതലയേറ്റത്. കോവിഡ് വ്യാപന സമയത്ത് ഡല്‍ഹി മലയാളികളെ സഹായിക്കാതെ കേരളത്തില്‍ തുടര്‍ന്നതായും സമ്ബത്തിനെതിരെ പ്രതിപക്ഷം വിവര്‍ശനം ഉന്നയിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയുള്‍പ്പെടെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളികള്‍ നാട്ടിലെത്താനാകാതെ കുഴങ്ങിയപ്പോള്‍ സഹായപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക പ്രതിനിധിയില്ലാത്തത് ചര്‍ച്ചയായിരുന്നു. ലോക്ക്ഡൗണിന്‍റെ ഭാഗമായി വിമാന, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങി പ്പോയതാണെന്നായിരുന്ന് അന്ന് നല്‍കിയ വിശദീകരണം.

No comments