കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ സ്വാഗതം ചെയ്‌ത് എന്‍ സി പി.
കൊച്ചി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ സ്വാഗതം ചെയ്‌ത് എന്‍ സി പി. ചാക്കോ എന്‍ സി പിയില്‍ വന്നാല്‍ അര്‍ഹിക്കുന്ന വിധത്തില്‍ നേതൃനിരയില്‍ സ്ഥാനം കൊടുക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ചാക്കോക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ പാര്‍ട്ടിയാണ് എന്‍.സി.പിയെന്നും പാര്‍ട്ടിയിലെത്തിയാല്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്നുമാണ് ടി പി പീതാംബരന്‍ പറഞ്ഞത്.
'പി.സി. ചാക്കോ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ്. നേരത്തെ ശരദ് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. ശരദ് പവാറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. അദ്ദേഹം വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും.

No comments