പെരുമ്ബാവൂര്‍, പിറവം സീറ്റുകള്‍ ജോസ് കെ.മാണിക്ക് വിട്ടുനല്‍കാമെന്ന് സി.പി.എം.
കൊച്ചി: പെരുമ്ബാവൂര്‍, പിറവം സീറ്റുകള്‍ ജോസ് കെ.മാണിക്ക് വിട്ടുനല്‍കാമെന്ന് സി.പി.എം. രണ്ട് സീറ്റുകളും വിട്ടുനല്‍കുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ധാരണയായി. ഇതോടെ ചങ്ങനാശ്ശേരി ആവശ്യത്തില്‍ നിന്ന് ജോസ് വിഭാഗം പിന്നോട്ടു പോകും. ചങ്ങനാശ്ശേരിയില്‍ തട്ടി ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വീണ്ടും വഴിമുട്ടിയിരുന്നു. സീറ്റ് സിപിഐക്ക് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ പിണറായി വിജയനും ചങ്ങാനാശ്ശേരിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കില്ലെന്ന് കാനം രാജേന്ദ്രനും നിലപാട് എടുത്തു.
കേരള കോണ്‍ഗ്രസ് എം 12 സീറ്റ് ഉറപ്പിച്ച് മികച്ച നേട്ടമുണ്ടാക്കി. ഇതെല്ലാം പല ജില്ലകളിലുമായാണ് എന്നതും ശ്രദ്ധേയം.

No comments