മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു കൊണ്ട് രാജ്യത്തിന് നല്‍കിയത് വ്യക്തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു കൊണ്ട് രാജ്യത്തിന് നല്‍കിയത് വ്യക്തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സിന്‍ പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
രോഗപ്രതിരോധം പരിഗണിക്കുമ്ബോള്‍ ഇന്ത്യയില്‍ അനുമതി നല്‍കിയ രണ്ടു വാക്സിനുകളും സുരക്ഷിതമാണെന്ന് തുടക്കം മുതല്‍ താന്‍ പറഞ്ഞിരുന്നതാണെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന് അദ്ദേഹം ഞങ്ങളോട് എപ്പോഴും പറയുമായിരുന്നു. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചപ്പോള്‍ത്തന്നെ ആദ്യ വാക്സിന്‍ സ്വീകരിക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നുവെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

No comments