രാജസ്ഥാനില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിനേഷനെന്ന് കോൺഗ്രസ് സർക്കാർ..
ജയ്പുര്‍: രാജസ്ഥാനിലെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിനേഷന് നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വാക്സിനേഷന് വേണ്ട് സംസ്ഥാന സര്‍ക്കാര്‍ 3000 കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
'ഏകദേശം 3000 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്സിന്‍ ഏര്‍പ്പെടുത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യമനുസരിച്ച്, 18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ള യുവാക്കള്‍ക്കും 45 വയസിനും 60 വയസിനും മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്കുന്നതിെന്റ ചിലവ് താങ്ങാനുള്ള ശേഷി കേന്ദ്ര സര്‍ക്കാരിനുണ്ടാവണമായിരുന്നു.
അങ്ങനെയെങ്കില്‍ സംസ്ഥാനങ്ങളുടെ ബജറ്റിനെ ബാധിക്കുമായിരുന്നില്ല. - അശോക് ഗെഹ്ലോട്ട് ട്വീറ്റില്‍ പറഞ്ഞു.
15,355 പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജസ്ഥാനിലെ ആകെ കേസുകള്‍ 4.98 ലക്ഷം ആയി. ശനിയാഴ്ച്ച സംസ്ഥാനത്ത് 74 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അതോടെ ആകെ മരണം 3,527 ആയി. ആക്ടീവ് കേസുകളുടെ എണ്ണം 1.17 ലക്ഷത്തില്‍ നിന്നും 1.27 ലക്ഷമായും ഉയര്‍ന്നിട്ടുണ്ട്. അതേസമയം. ഇതുവരെ 3.67 ലക്ഷം ആളുകള്‍ സംസ്ഥാനത്ത് കോവിഡ് മുക്തരായി.

No comments