കോവിഡിന്റെ രണ്ടാം വരവ് സുനാമിയാകുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയത് ഒരു വര്‍ഷത്തിനു മുമ്ബ്..!! അന്നു രാഹുല്‍ നല്‍കിയ മുന്നറിയിപ്പിനെ പ്രധാനമന്ത്രിയും സഹമന്ത്രിമാരും സ്വീകരിച്ചത് പരിഹാസത്തോടെ..!! ഡല്‍ഹി ഹൈക്കോടതിയും വിലയിരുത്തുന്നു മഹാമാരി സുനാമിക്ക് സമാനമെന്ന്.. രാഹുൽ ഗാന്ധിക്ക് കയ്യടിച്ച് ജനങ്ങൾ..
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം പകച്ചു നില്‍ക്കെ രണ്ടാം തംരഗമുണ്ടാകുെമന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ 2020 മാര്‍ച്ച് 17നാണ് കോവിഡിന്റെ രണ്ടാം വരവ് സുനാമി പോലെ ആയിരിക്കുമെന്ന മുന്നറിയിപ്പ് രാഹുല്‍ ഗാന്ധി നല്‍കിയത്.
മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്ബോഴാണ് രാഹുല്‍ ഗാന്ധി അന്നു ഇക്കാര്യം വ്യക്തമാക്കിയത്. സുനാമിയുടെ വരവ് പോലെയാകും ഈ മഹാമാരിയുടെ രണ്ടാം വരവെന്നാണ് അദ്ദേഹം മുന്നറിയിപ്പായി പറയുന്നത്.
ഇത്രയും നാള്‍ ഉണ്ടായിരുന്നതുപോലെ ആയിരിക്കില്ല ആ ദുരന്തമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണ്ട് സുനാമി വന്നപ്പോള്‍ ആദ്യം ആന്‍ഡമാനില്‍ വെള്ളം കയറി വന്നു.
അന്നു മീന്‍ കിട്ടിയവര്‍ ഓര്‍ത്തില്ല വലിയ ദുരന്തമാണ് വരാനിക്കുന്നതെന്നു.
ഇതേ സാഹപര്യമാണ് വരാനിക്കുന്നത്. നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറം വേദനയാകും കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുകയെന്നും രാഹുല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി കോവിഡ് സുനാമിയാണെന്നു നിരീക്ഷിച്ചിരുന്നു.
രോഗവ്യാപനം അതി തീവ്രമാകുന്നത് കണ്ടായിരുന്നു കോടതി അങ്ങനെ നിരീക്ഷണം നടത്തിയത്. എന്നാല്‍ ഒരു വര്‍ഷത്തിലേറെ മുമ്ബ് രാഹുല്‍ ഗാന്ധി നല്‍കിയ ഈ മുന്നറിയിപ്പ് ഭരണാധികാരികള്‍ അവഗണിക്കുകയും അദ്ദേഹത്തെ മന്ത്രിമാര്‍ പരിഹസിക്കുകയുമായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചാണ് കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ മോദിക്കും സഹമന്ത്രിമാര്‍ക്കുമെതിരെ രോഷം കൊള്ളുന്നത്.

No comments