Breaking News

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി

 


തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാര്‍ ഐപിഎസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളില്‍ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.

അവശ്യ സര്‍വ്വീസ് വിഭാ​ഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോ​ഗിച്ച്‌ യാത്ര ചെയ്യാം.

No comments