കേരള നിയമസഭയില്‍ ഇക്കുറി പത്തിലേറെ സീറ്റുകളില്‍ ബിജെപിക്കാര്‍ ഉണ്ടാകുമെന്ന് ബിജെപി
കൊച്ചി: കേരള നിയമസഭയില്‍ ഇക്കുറി പത്തിലേറെ സീറ്റുകളില്‍ ബിജെപിക്കാര്‍ ഉണ്ടാകുമെന്ന് ബിജെപി കോര്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ബിജെപി കേരളത്തിലെ കറുത്ത കുതിരയാകും എന്ന ആത്മവിശ്വാസമാണ് യോഗത്തില്‍ ഉയര്‍ന്നത്. പതിനെട്ട് മുതല്‍ ഇരുപത് ശതമാനം വരെ വോട്ട് വിഹിതം നേടുമെന്നും കോര്‍ കമ്മറ്റി വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് കോര്‍ കമ്മിറ്റി ചേരുന്നത്.

No comments