Breaking News

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇടഞ്ഞ് സിപിഐ

 


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇടഞ്ഞ് സിപിഐ. ഒന്നാം പിണറായി സര്‍ക്കാരില്‍ നല്‍കിയ സ്ഥാനങ്ങള്‍ തന്നെ ചോദിക്കാന്‍ സിപിഐ നേതൃത്വം ധാരണയിലായി. നാല് മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ്വിപ്പ് എന്നീ സ്ഥാനങ്ങളില്‍ കുറഞ്ഞ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നും ഇത് തന്നെ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ വെയ്ക്കാനുമാണ് ആലോചന.

പുതിയതായി മുന്നണിയില്‍ എത്തിയ കേരളാകോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളെ പരിഗണിക്കുന്നതിന് വേണ്ടി സിപിഎമ്മും സിപിഐയും മന്ത്രിമാരുടെ എണ്ണത്തില്‍ കുറയ്ക്കണമെന്ന് നേരത്തേ നിര്‍ദേശം ഉയര്‍ന്നിരുന്നു.

No comments