Breaking News

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം കടന്നു

 


ന്യൂഡല്‍ഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം കടന്നു. 4,12,262 പേര്‍ക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 3,980 പേര്‍ രോഗം ബാധിച്ച്‌​ മരിക്കുകയും ചെയ്​തു.

ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 3,29,113 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 1,72,80,844 പേരാണ്​ ഇതുവരെ കോവിഡില്‍ നിന്ന്​ മുക്​തി നേടിയത്​. 35,66,398 പേരാണ്​ നിലവില്‍ ഇന്ത്യയില്‍ രോഗം ബാധിച്ച്‌​ ചികിത്സയിലുള്ളത്​.

57,640 രോഗികളുമായി മഹാരാഷ്​ട്രയാണ്​ ഒന്നാം സ്ഥാനത്ത്​. കര്‍ണാടക-50,112, കേരള-41,953, ഉത്തര്‍പ്രദേശ്​-31,111, തമിഴ്​നാട്​-23,310 എന്നിങ്ങനെയാണ്​ വിവിധ സ്ഥലങ്ങളിലെ രോഗബാധ.

No comments