Breaking News

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കലായ് ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു മരണം

 


മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കലായ് ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു മരണം.നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.

കഴിഞ്ഞ ദിവസം മുതല്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ഗ്രാമം ഒറ്റപ്പെട്ടു പോയതായാണ് റിപ്പോര്‍ട്ട്.

റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതും ഉരുള്‍പൊട്ടലില്‍ നശിച്ചതും ഗ്രാമത്തിലേക്ക് എത്തിച്ചേരുക ദുഷ്‌കരമാക്കിയതായി ജില്ലാ കളക്ടര്‍ നിധി ചൗധരി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി.

മഹാഡില്‍ കുടുങ്ങിയ ഗ്രാമീണരെ രക്ഷപ്പെടുത്തുന്നതിനായി സൈന്യത്തിന്റെ സഹായം തേടിയതായും മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.

No comments