Breaking News

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുമ്ബ് കസ്റ്റംസ് ചോദ്യം ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തായ റമീസ് വാഹനാപകടത്തില്‍ മരിച്ചു.

 


കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുമ്ബ് കസ്റ്റംസ് ചോദ്യം ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തായ റമീസ് വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രി കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.

മൂന്നുനിരത്തു സ്വദേശിയായ റമീസ് മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്ബോഴായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റമീസ് ഇന്ന് പുലര്‍ച്ചയോട് കൂടി മരിച്ചു.

No comments