ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച അപകടത്തില്‍ പ്രധാന വില്ലന്‍ അമിതവേഗം
ചങ്ങനാശ്ശേരി: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച അപകടത്തില്‍ പ്രധാന വില്ലന്‍ അമിതവേഗം തന്നെയെന്ന് മോട്ടോര്‍ വാഹന വകുപ്പിെന്റ റിപ്പോര്‍ട്ട്. അപകടത്തില്‍ മരിച്ച ശരത്തിെന്റ ഹെല്‍മറ്റില്‍ കാമറയും ഇതിനുള്ളില്‍ ബ്ലൂടൂത്ത് സ്പീക്കറുമുണ്ടായിരുന്നു. 120 കിലോമീറ്റര്‍ വരെ സ്പീഡില്‍ പോകുന്നതും സ്വകാര്യബസിന് മുന്നില്‍ ഈ ബൈക്കില്‍ അഭ്യാസം കാണിക്കുന്നതുമായ വിഡിയോകള്‍ ശരത്തിെന്റ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതിെന്റ അടിസ്ഥാനത്തിലും ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലുമാണ് ബൈക്കിെന്റ അമിതവേഗം തന്നെയാണ് അപകടകാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ടോജോ എം.

No comments